പട്ന: ജെ.ഡി.യുവും ബി.ജെ.പിയും തമ്മിൽ ഭിന്നത സുചപ്പിച്ച് ബീഹാർ രാഷ്ട്രീയം. ഇന്ന് ചേരുന്ന നടക്കുന്ന നീതി ആയോഗിന്റെ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ല. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചയോഗത്തില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടുനില്‍ക്കുന്നത്. തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല.
ബിഹാറില്‍ ജെഡിയുവും ബി.ജെ.പിയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവരികയാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് പ്രധാനമന്ത്രി വിളിച്ച നീതി ആയോഗിന്റെ പരിപാടിയില്‍ നിന്ന് നിതീഷ് വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം.
എന്നാല്‍, തിങ്കളാഴ്ച ജനതാ ദര്‍ബാര്‍ യോഗത്തില്‍ നിതീഷ് പങ്കെടുക്കുന്നുണ്ട്. ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ചയും നിതീഷ് കുമാര്‍ വിളിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് നിതീഷ് കുമാര്‍ വിട്ടുനില്‍ക്കുന്നത്.
അതേസമയം, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി മോദി നല്‍കിയ അത്താഴവിരുന്നില്‍ നിന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാരോഹണത്തില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല.
Post Your Comments