ThiruvananthapuramLatest NewsKeralaNews

റോഡിലെ കുഴിയിൽ കാലാവസ്ഥയെ പഴിചാരി ഒഴിഞ്ഞുമാറുന്നില്ല: ന്യായങ്ങൾ പറയുന്നതല്ല സർക്കാരിന്റെ സമീപനമെന്ന് മന്ത്രി റിയാസ്

തിരുവനന്തപുരം: റോഡായാൽ തകരുമെന്ന ന്യായം പറയുന്നില്ലെന്നും റോഡിലെ കുഴിയിൽ കാലാവസ്ഥയെ പഴിചാരി ഒഴിഞ്ഞുമാറുന്നില്ലെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ന്യായങ്ങൾ പറയുന്നതല്ല സർക്കാരിന്റെ സമീപനമെന്നും നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചത് ദൗർഭാഗ്യകരമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് മരണത്തെപ്പോലും രാഷ്ട്രീയ നേട്ടമാക്കാൻ ശ്രമിക്കുകയാണെന്നും അവാസ്ഥവകരമായ പ്രസ്താവനകൾ ഉയർത്തുകയാണെന്നും റിയാസ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നും വസ്തുതകൾ മനസ്സിലാക്കി മുന്നോട്ടു പോകാൻ അദ്ദേഹം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയുടെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത് തെറ്റാണെന്നും റിയാസ് കൂട്ടിച്ചേർത്തു.

ശൈഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം 75% പൂർത്തിയാക്കി: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

‘പ്രീ മൺസൂൺ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഇത്തവണ 322 കോടി 16 ലക്ഷം രൂപയാണ് പ്രീ മൺസൂൺ പ്രവൃത്തിക്കായി പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചത്. പ്രീ മൺസൂണിനു പുറമേ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കുകയാണ്. ഇതു നമ്മൾ ചർച്ച ചെയ്യുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും,’ മുഹമ്മദ് റിയാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button