KeralaLatest NewsNews

പ്രതിസന്ധി മറികടക്കാൻ കൂടുതൽ ധനസഹായം തേടി കെ.എസ്.ആർ.ടി.സി: സർക്കാരിനോട് 123 കോടി ആവശ്യപ്പെട്ടു 

 

തിരുവനന്തപുരം: പ്രതിസന്ധി മറികടക്കാൻ സർക്കാരിനോട് 123 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. ജൂലൈ മാസത്തെ ശമ്പളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനാണ് കൂടുതൽ തുക ചോദിച്ചതെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

 

ഇതിനിടെ, ഡീസല്‍ ക്ഷാമത്തെ തുടർന്ന്, സംസ്ഥാനത്ത് ഇന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ ഭാഗികമായി നിലയ്ക്കും. ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓ‍ർഡിനറി അടക്കം മഹാഭൂരിപക്ഷം ദീ‍‍ർഘദൂര ബസ്സുകളും സ‍ർവീസ് നടത്തില്ല.

 

കോഴിക്കോട്  കെ.എസ്.ആർ.ടി.സിയിൽ ഡീസൽ ക്ഷാമം രൂക്ഷമാണ്. ആറ് ഓർഡിനറി സർവ്വീസുകളാണ് ഇവിടെ മുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button