Latest NewsKeralaNews

കരകൗശല വസ്തുക്കളുടെ മാസ്മരിക ലോകം തീർത്ത് കുരുന്നുകൾ

 

 

തിരുവനന്തപുരം: ഡ്രീം ക്യാച്ചേഴ്‌സ്, ഗ്ലാസ് പെയിന്റിംഗ്, ബോട്ടിൽ ആർട്ട്, പാവകൾ, പേപ്പർ പേനകൾ, കമ്മലുകൾ എന്നിങ്ങനെ കുരുന്നുകളുടെ കരവിരുതിൽ വിരിഞ്ഞ വ്യത്യസ്ത വസ്തുക്കൾ കൊണ്ട് ഏറെ ശ്രദ്ധേയമാണ് കരകൗശലമേള. ബാലാവകാശകമ്മീഷന്റെ നേതൃത്വത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനമേളയിൽ പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിരവധി കരകൗശല വസ്തുക്കളാണുള്ളത്. ബോട്ടിൽ ആർട്ട് ചെയ്ത കുപ്പികൾ വിപണനത്തിനുണ്ട്.
തൂവലുകളും ചരടും ഉപയോഗിച്ച് നിർമ്മിച്ച ഡ്രീം ക്യാച്ചർ പ്രധാന ആകർഷണമാണ്. എറണാകുളം ജില്ലയിലെ സ്റ്റാൾ കുട്ടികൾ നിർമ്മിച്ച പാവകൾ, ചോക്ലേറ്റുകൾ, വിവിധ പെയിന്റിംഗുകൾ തുടങ്ങിയവയാൽ സമ്പന്നമാണ്. പാലക്കാട് ജില്ലയിലെ വിദ്യാർത്ഥികളുടെ ഗ്ലാസ് പെയിന്റിംഗ് ശ്രദ്ധേയമാണ്. കാർഡ്‌ബോർഡ് കൊണ്ട് ഉണ്ടാക്കിയ ബസ്സുകൾ, സ്ട്രിങ് ആർട്ട്, ചിത്രങ്ങൾ, തുണി കർച്ചീഫുകൾ, മുളകൊണ്ടും ചിരട്ട കൊണ്ടുമുള്ള വിവിധ കരകൗശലവസ്തുക്കൾ, കുട്ടിയുടുപ്പുകൾ, ഡിസൈൻ ചെയ്ത സാരികൾ, ബ്ലൗസുകൾ, ചകിരി കൊണ്ടുള്ള ചവിട്ടികൾ പാത്രങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്.

നായ്ക്കല്ല എന്ന ചെടിയിലെ കായ്കൾ കോർത്തെടുത്ത് കുട്ടികൾ നിർമ്മിച്ച പരമ്പരാഗത മാലകൾക്ക് പ്രദർശന വേദിയിൽ ഏറെ പ്രിയമുണ്ട്. കൈകളിൽ ഉപയോഗിക്കാവുന്ന ബാൻഡുകളും ലഭ്യമാണ്. ആദിവാസി വിഭാഗക്കാർ പരമ്പരാഗതമായി ഉപയോഗിക്കുന്ന കാശുമാലയും പ്രദർശനത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button