ThiruvananthapuramLatest NewsKeralaNattuvarthaNews

കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ടിക്ടോക് താരം അറസ്റ്റിൽ: അന്വേഷണത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ, ടിക്ടോക് താരം അറസ്റ്റിൽ. ടിക്ടോകിൽ തുടങ്ങി റീൽസിലൂടെ താരമായി മാറിയ, ചിറയിൻകീഴ് സ്വദേശി വിനീതാണ് ബലാത്സംഗക്കേസിൽ അറസ്റ്റിലായത്. നിലവിൽ ജോലിയൊന്നും ഇല്ലാത്ത വിനീത്, സമൂഹ മാധ്യമങ്ങളിൽ വീഡിയോ ചെയ്യുക മാത്രമാണ് ചെയ്യുന്നത്.

കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയ വിനീത്, തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

ദോഫാറിലെ വാദി ദർബാത് പാർക്ക് സന്ദർശകർക്ക് തുറന്ന് നൽകി: അറിയിപ്പുമായി ഒമാൻ സിവിൽ ഡിഫൻസ്

വിനീതിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും, ഒട്ടേറെ സ്ത്രീകൾ ഇയാളുടെ വലയിൽ കുടുങ്ങിയതായി പോലീസിന് വ്യക്തമായി. സ്ത്രീകളുമായിട്ടുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നുവെന്നും സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി. വിവാഹിതരായ സ്ത്രീകളുമായി ഇയാൾക്ക് വലിയ തോതിൽ ബന്ധമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കലാരംഗത്തുള്ള സ്ത്രീകളെയും പെൺകുട്ടികളേയും സമീപിച്ച്, സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകും. ഇയാൾക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ഉള്ളതിനാൽ പെൺകുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയിൽ വീഴും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button