Latest NewsNewsInternationalOmanGulf

ദോഫാറിലെ വാദി ദർബാത് പാർക്ക് സന്ദർശകർക്ക് തുറന്ന് നൽകി: അറിയിപ്പുമായി ഒമാൻ സിവിൽ ഡിഫൻസ്

ദോഹ: കനത്ത മഴയെത്തുടർന്ന് താത്ക്കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് നൽകിയതായി ഒമാൻ. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. വാദി ദർബാത് പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത് പുനഃരാരംഭിച്ചതായി അധികൃതർ അറിയിച്ചു. പൊതുസുരക്ഷ മുൻനിർത്തി മുഴുവൻ സന്ദർശകരും മുൻകരുതൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: വിറ്റത് നിലവാരം കുറഞ്ഞ കുക്കർ, ആമസോണിനെതിരെ നടപടി സ്വീകരിച്ചു

കനത്ത മഴയെ തുടർന്നാണ് ഓഗസ്റ്റ് 4 ന് ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്ക് പ്രവേശനം താത്ക്കാലികമായി നിർത്തലാക്കിയത്. ശക്തമായ മഴ മൂലം ഈ പ്രദേശത്ത് വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി ഉയർന്നതിനാൽ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും, മേഖലയിലേക്ക് പ്രവേശനം നിർത്തലാക്കുന്നതിനും തീരുമാനിക്കുകയായിരുന്നു.

കനത്ത മഴ മൂലം ഈ പ്രദേശത്ത് വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി ഉയർന്നതിനാൽ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും, മേഖലയിലേക്ക് പ്രവേശനം നിർത്തലാക്കുന്നതിനും തീരുമാനിക്കുകയായിരുന്നെന്ന് ഒമാൻ സിവിൽ ഡിഫൻസ് അറിയിച്ചിരുന്നു. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, ജാഗ്രത പുലർത്തണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ജൂലൈ 8-നും നേരത്തെ വാദി ദർബാത് പാർക്കിലേക്കുള്ള റോഡ് അടച്ചിരുന്നു. 2022 ജൂലൈ 14-നാണ് പിന്നീട് ഈ മേഖലയിലേക്ക് പ്രവേശനം അനുവദിക്കാൻ ആരംഭിച്ചത്.

Read Also: സിനിമാ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ വ്യാപക പരിശോധന

shortlink

Related Articles

Post Your Comments

Related Articles


Back to top button