Latest NewsCinemaNewsIndiaEntertainmentKollywoodMovie Gossips

‘വിക്കിയെ കാണാന്‍ പ്രഭുദേവയെ പോലെ’: നയന്‍താരയുടെ പ്രണയത്തിന് കാരണം വെളിപ്പെടുത്തി നടന്‍

ചെന്നൈ: തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മില്‍ വിവാഹിതരായ വാർത്ത, ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. വിവാഹത്തിന് മുൻപ് ദീർഘ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോള്‍ ഇതാ ഇരുവരും പ്രണയത്തിലായതിനെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ രാഹുല്‍.

വിഘ്‌നേശും നയന്‍താരയും തമ്മില്‍ പ്രണയത്തിലാവാന്‍ പ്രധാന കാരണം താനാണെന്ന് രാഹുല്‍ പറഞ്ഞു. ‘സെറ്റില്‍ വിഘ്‌നേശിനെ വിക്കി എന്നാണ് നയന്‍താര വിളിച്ചിരുന്നത്. നിന്നെ കാണാന്‍ പ്രഭുദേവയെ പോലെയുണ്ടല്ലോ എന്ന് വിഘനേശിനോട് താന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ഇക്കാര്യം നയന്‍താരയോടും പറഞ്ഞിരുന്നു.അതിന് ശേഷമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്,’ രാഹുല്‍ തമാശ രൂപേണ പറഞ്ഞു.

അർപ്പിത മുഖർജിയുടെ ജീവന് ഭീഷണിയുണ്ട്, അവർക്ക് വിളമ്പുന്നതിന് മുമ്പ് ഭക്ഷണവും വെള്ളവും പരിശോധിക്കണം: ഇഡി കോടതിയിൽ

നടനും കൊറിയോഗ്രാഫറുമായിരുന്ന പ്രഭുദേവയുമായി നടി പ്രണയത്തിലായിരുന്നു. വിവാഹതിനും പിതാവുമായ പ്രഭുദേവ നയന്‍താരയുമായി അടുത്തത് വലിയ വാർത്തയായിരുന്നു. ഇതോടെ പ്രഭുദേവയുടെ ഭാര്യ റംലത്ത് നയന്‍താരയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഇതിന് പിന്നാലെ റംലത്തും പ്രഭുദേവയും തമ്മില്‍ പിരിയുകയും ചെയ്തു. എന്നാല്‍, ഇതിനിടെ പ്രഭുദേവയും നയന്‍താരയും തമ്മില്‍ അകലാന്‍ തുടങ്ങി. വൈകാതെ തന്നെ ഈ ബന്ധം അവസാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button