വിഴിഞ്ഞം: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമം സ്വദേശി ഡോ. ആന്റണി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കോവളം ബൈപ്പാസിൽ ഇന്നലെ പുലർച്ചെ രണ്ടോടെയാണ് കാർ അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് കോവളത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ആദ്യം ഇടിച്ചു. ശേഷം പൊലീസ് സ്ഥാപിച്ച ബാരിക്കേഡും ദിശാസൂചികാ ബോർഡും സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറും, ബൈക്കും തകർത്ത ശേഷമാണ് മറിഞ്ഞത്.
Read Also : ലോക പ്രശസ്തരായ ഇന്ത്യയിലെ ഏറ്റവും മികച്ച കലാകാരന്മാരെ കുറിച്ച് അറിയാം
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് വഴിതെളിച്ചതെന്ന് കോവളം പൊലീസ് പറഞ്ഞു.
Post Your Comments