മാന്തുരുത്തി: തെരുവുനായ വീട്ടിൽ കയറി ആക്രമിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. മാന്തുരുത്തി നെടുംകുഴി പുതുക്കാട്ട് പൊന്നമ്മ (50)യ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. രാവിലെ വാതിൽ തുറന്നു തിണ്ണയിലേക്കിറങ്ങിയ പൊന്നമ്മയെ വരാന്തയിലുണ്ടായിരുന്ന നായ ആക്രമിക്കുകയായിരുന്നു. കൈകാലുകൾക്കാണ് കടിയേറ്റത്.
Read Also : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടേയും ബദലുകളുടേയും പട്ടിക പ്രസിദ്ധീകരിച്ചു
തുടർന്ന്, വീടിനുള്ളിലേക്ക് ഓടിക്കയറിയാണ് പൊന്നമ്മ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പരിക്കേറ്റ പൊന്നമ്മ ആശുപത്രിയിൽ ചികിത്സ തേടി.
Post Your Comments