മസ്‌കത്ത്: ഒമാനിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആദം-തുറൈത് റോഡിൽ മണൽ നിറഞ്ഞതിനെ തുടർന്ന് റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ചില ഭാഗങ്ങളിൽ ചെറിയ മണൽക്കൂനകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച കുറഞ്ഞതും വാഹന ഗതാഗതം ദുസ്സഹമാക്കുന്നുണ്ട്.
അതേസമയം, വരുംദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, കനത്ത മഴയെത്തുടർന്ന് താത്ക്കാലികമായി അടച്ചിരുന്ന ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്ക് തുറന്ന് നൽകിയെന്ന് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. വാദി ദർബാത് പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത് പുനഃരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. പൊതുസുരക്ഷ മുൻനിർത്തി മുഴുവൻ സന്ദർശകരും മുൻകരുതൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കനത്ത മഴയെ തുടർന്നാണ് ഓഗസ്റ്റ് 4 ന് ദോഫാർ ഗവർണറേറ്റിലെ വാദി ദർബാത് പാർക്കിലേക്കുള്ള പ്രവേശനം താത്ക്കാലികമായി നിർത്തലാക്കിയത്.
Post Your Comments