അബുദാബി: യുഎഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ നിർമ്മാണം പുരോഗമിക്കുന്നു. റെയിൽപാതയുടെ പുതിയ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു. ഫുജൈറയിലെ ഹജർ മലനിരകൾക്കിടയിലൂടെ റയിൽപാത കടന്നുപോകുന്നതിന്റെ ആകാശത്തു നിന്നുള്ള ദൃശ്യമാണ് അധികൃതർ പുറത്തുവിട്ടത്.
അബുദാബി എമിറേറ്റിലെ ഗുവൈഫാത് മുതൽ ഫുജൈറ തുറമുഖം വരെ 11 നഗരങ്ങളെ റെയിൽപ്പാത ബന്ധിപ്പിക്കും. പദ്ധതിയുടെ 70 ശതമാനം നിർമ്മാണ പ്രവർത്തനവും പൂർത്തിയായി. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ 400 പേർക്കാണ് യാത്ര ചെയ്യാൻ കഴിയുന്നത്. അബുദാബിയിൽ നിന്ന് 50 മിനിറ്റിനകം ദുബായിലേക്കും 100 മിനിറ്റിനകം ഫുജൈറയിലേക്കും എത്തിച്ചേരാൻ കഴിയും.
Read Also: കേന്ദ്ര ഫണ്ട് സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുന്നു: രൂക്ഷവിമർശനവുമായി സുവേന്ദു അധികാരി
Post Your Comments