ThiruvananthapuramNattuvarthaLatest NewsKeralaNews

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ര്‍ ബൈ​ക്കി​ലി​ടി​ച്ച് മൂ​ന്നു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ യ​ഹോ​വ പോ​ള്‍, അ​ശ്വി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഋ​ഷി​ക​യാ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശ്ശാ​ല​യി​ല്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ര്‍ ബൈ​ക്കി​ലി​ടി​ച്ച് മൂ​ന്നു വ​യ​സു​കാ​രി മരിച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ യ​ഹോ​വ പോ​ള്‍, അ​ശ്വി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഋ​ഷി​ക​യാ​ണ് മ​രി​ച്ച​ത്.

Read Also : റിപ്പോ നിരക്കുകൾ ഉയർന്നതിന് പിന്നാലെ ബാങ്കുകളിലെ വായ്പ നിരക്കുകൾ ഉയരാൻ സാധ്യത, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

പാ​റ​ശ്ശാ​ല​യി​ലെ കാ​രാ​ളി​യി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇടിയുടെ ആഘാതത്തിൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ര്‍ ബൈ​ക്കി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ടി​പ്പ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. കുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button