Latest NewsKeralaNews

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറക്കും

 

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിക്ക് മുകളിലെത്തിയ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് 11.30ന് തുറക്കും. ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ ഷട്ടറുകൾ തുറക്കും. 6592 ഘനയടി ആണ് നിലവിലെ നീരൊഴുക്ക്.

 

രാവിലെ 10 മുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ അറിയിച്ചെങ്കിലും പിന്നീട് 11.30ന് തീരുമാനിക്കുകയായിരുന്നു. മലമ്പുഴ ഡാമും ഇന്ന് തുറന്നേക്കും.

 

കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ 11ന് തുറക്കും. ഡാമിൽ മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഡാമിൻ്റെ 3 ഷട്ടറുകളും 50 സെൻറീമീറ്റർ വീതമാകും ഉയർത്തുക. ഇടുക്കിയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഭൂതത്താന്‍കെട്ടിലെ ജലനിരപ്പ് 30.25 മീറ്ററായി വര്‍ദ്ധിച്ചു. കല്ലടയാറിൻ്റെ ഇരു കരകളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട്.

 

മൂവാറ്റുപുഴയാറിലെ ജലനിരപ്പ് 12.065 ആണ്. വെള്ളപ്പൊക്ക മുന്നറിയിപ്പ് നില 10.015 മീറ്ററും അപകട നില 11.015 മീറ്ററുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button