ThrissurLatest NewsKeralaNattuvarthaNews

അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം : പണവും സ്വർണവും നഷ്ടപ്പെട്ടു

കൂരിക്കുഴി ആശേരിക്കയറ്റം പുത്തൻകുളം വീട്ടിൽ സലീമിന്‍റെ വീട്ടിലായിരുന്നു മോഷണം

കയ്പമംഗലം: അടച്ചിട്ട വീട് കുത്തിത്തുറന്ന് മൂന്നര പവൻ സ്വർണാഭരണങ്ങളും 4500 രൂപയും കവർന്നു. കൂരിക്കുഴി ആശേരിക്കയറ്റം പുത്തൻകുളം വീട്ടിൽ സലീമിന്‍റെ വീട്ടിലായിരുന്നു മോഷണം.

വ്യാഴാഴ്ച രാവിലെ അയൽവാസിയായ സ്ത്രീയാണ് സംഭവം ആദ്യം അറിഞ്ഞത്. തുടർന്ന്, വീട്ടുകാരെത്തി നോക്കിയപ്പോൾ സ്വർണവും പണവും നഷ്ടപ്പെട്ടതായി അറിഞ്ഞു. മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്‍ടാവ് അകത്ത് കടന്നത്. അലമാരകളെല്ലാം തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്.

Read Also : ഐസിസി ടൂര്‍ണമെന്‍റുകളില്‍ ആ ബാറ്റിംഗ് പൊസിഷൻ ഏറെ നിര്‍ണായകമാണ്, അവിടെ സൂര്യകുമാറിനെ പോലൊരു താരം ആവശ്യമാണ്: സാബാ കരീം

സലീം വിദേശത്താണ്. ഭാര്യ സുഹറ മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എറണാകുളത്താണ് താമസം. രണ്ടാഴ്‌ച മുമ്പാണ് ഇവർ വീട്ടിൽ വന്നു തിരികെ പോയത്. കയ്‌പമംഗലം പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button