ഡൽഹി: അപകടകരമായ ബൈക്ക് സ്റ്റണ്ട്, ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ഡൽഹി ട്രാഫിക് പോലീസ് രംഗത്ത്. ആളുകൾ സുരക്ഷിതരായിരിക്കണമെന്നും അശ്രദ്ധമായ ഡ്രൈവിംഗിൽ ഏർപ്പെടരുതെന്നും പോലീസ് ട്വിറ്ററിൽ ആവശ്യപ്പെട്ടു. റോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തി, അപകടത്തിൽപ്പെട്ട യുവാവിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ബൈക്ക് ഓടിക്കുന്നയാളുടെ പിന്നാലെയുള്ള മറ്റൊരു മോട്ടോർ സൈക്കിൾ റൈഡർ, റെക്കോർഡ് ചെയ്ത വിഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. യുവാവ് തന്റെ മോട്ടോർ സൈക്കിൾ അതിവേഗത്തിൽ അശ്രദ്ധമായി ഓടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ബൈക്ക് യാത്രികൻ തന്റെ മുന്നിലുള്ള വാഹനങ്ങളെ അപകടകരമായ രീതിയിൽ മറികടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടയുവാവ് റോഡിൽ തെന്നി വീഴുന്നതും കാണാം.
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം നിരവധിപ്പേരാണ് വീഡിയോ കണ്ടത്. ഭൂരിഭാഗം ആളുകളും യുവാവിനെതിരെ കമന്റുകളിലൂടെ പ്രതികരിച്ചു. യുവാവിന്റെ അഹങ്കാരം മൂലമാണ് അപകടം നടന്നതെന്നും ഇത്തരം പ്രവർത്തിയിലൂടെ മറ്റുള്ളവരെയും അപകടത്തിൽപ്പെടുത്തുകയാണെന്നും ചിലർ കമന്റ് ചെയ്തു.
Road par nahi chalegi TUMHARI MARZI,
Aise stunts karoge toh jodne ke liye bhi nahi milega KOI DARZI!#SpeedKills #RoadSafety pic.twitter.com/RFF7MR26Ao— Delhi Traffic Police (@dtptraffic) August 3, 2022
Post Your Comments