Latest NewsNewsBusiness

പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെക്കാനൊരുങ്ങി എസ്എസ്ബിഎ ഇന്നോവേഷൻസ്

പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഏകദേശം 105 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് എസ്എസ്ബിഎ ഇന്നോവേഷൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പനയിലേക്കാണ് എസ്എസ്ബിഎ ഇന്നോവേഷൻസ് ചുവടുവെയ്ക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുൻപാകെ കരട് രേഖകൾ സമർപ്പിച്ചിട്ടുണ്ട്.

പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ഏകദേശം 105 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്കായി നിരവധി സേവനങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് എസ്എസ്ബിഎ ഇന്നോവേഷൻസ്.

Also Read: ‘ജീവിക്കാൻ വേറെ നിവൃത്തിയില്ല’ വേശ്യാവൃത്തിക്കായി പൊതുനിരത്തിൽ ഇറങ്ങി ശ്രീലങ്കൻ സ്ത്രീകൾ

വിവിധ മേഖലകളിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സാമ്പത്തിക സേവനങ്ങളും പരിഹാരങ്ങളും എസ്എസ്ബിഎ ഇന്നോവേഷൻസ് നൽകുന്നുണ്ട്. വ്യക്തികൾക്കും, പ്രൊഫഷണലുകൾക്കും, സ്ഥാപനങ്ങൾക്കും, കമ്പനികൾക്കും നികുതി ആസൂത്രണം, ഫയലിംഗ്, വ്യക്തിഗത നിക്ഷേപ ഉപദേശം, സമ്പത്ത് നിർമ്മാണം എന്നീ മേഖലകളിലാണ് സേവനം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button