രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപത്തിലൂടെ നേടിയ വരുമാനങ്ങൾ ഇനി ആദായ നികുതി വകുപ്പിന് കൈമാറേണ്ടി വരും. ഇതിന്റെ ഭാഗമായി ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, നിലവിലെ ക്രിപ്റ്റോ ഇടപാടുകൾ സംബന്ധിച്ചുളള ആസ്തി വിവരങ്ങൾ കൈമാറേണ്ടതില്ല. എന്നാൽ, പാൻ കാർഡുമായി ബന്ധിപ്പിച്ചതിനു ശേഷം എല്ലാ ഇടപാടുകളും ആദായ നികുതി വകുപ്പിന് കൈമാറേണ്ടത് നിർബന്ധമാക്കും.
ഓഹരി വിപണിയിൽ വ്യാപാരം നടത്താൻ ഡീമാറ്റ് അക്കൗണ്ട് ചട്ടങ്ങൾ ഉണ്ട്. ഈ ചട്ടങ്ങൾ ക്രിപ്റ്റോ കറൻസിക്കും നടപ്പിലാക്കാനാണ് ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. രാജ്യത്തെ പ്രാധാന്യമുള്ള ഏത് സാമ്പത്തിക ഇടപാടുകൾക്കും നിലവിൽ പാൻ കാർഡ് നിർബന്ധമാണ്. അതിനാൽ, ക്രിപ്റ്റോ ഇടപാടുകൾക്ക് ഉടൻ തന്നെ പാൻ കാർഡ് നിർബന്ധമാക്കും.
Also Read: എയർ ഇന്ത്യ: പൈലറ്റുമാർക്ക് 65 വയസ് വരെ സർവീസിൽ തുടരാം, കാരണം ഇതാണ്
ബാങ്ക് അക്കൗണ്ട് തുടങ്ങാനും നികുതി അടയ്ക്കാനും ഉയർന്ന തുകയുളള ഇടപാടുകൾ നടത്താനും പാൻ കാർഡ് ആവശ്യമാണ്. അതിനാൽ, പാൻ കാർഡിനെ ഒരു തിരിച്ചറിയൽ രേഖയായി രാജ്യത്ത് പരിഗണിക്കുന്നുണ്ട്.
Post Your Comments