CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentMovie Gossips

75 ലക്ഷം ലോട്ടറിയടിച്ച മീൻകാരനെ നേരിട്ടു കാണാനെത്തി നിത്യ മേനോന്‍

കൊച്ചി: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. നിത്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ വേഗത്തിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ, താരം പങ്കുവച്ച ’19 (1) (എ)’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വി‍ഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ചിത്രീകരണം നടക്കുന്ന സ്ഥലത്തിന് സമീപമുള്ള മീൻകച്ചവടക്കാരനുമായി സംസാരിക്കുന്ന നിത്യയെയാണ് വിഡിയോയില്‍ കാണുന്നത്. മീൻ കച്ചവടം നടത്തുന്ന ആൾക്ക് 75 ലക്ഷം ലോട്ടറിയടിച്ചെന്ന വിവരം അറിഞ്ഞ് ഭാഗ്യവാനെ നേരിട്ടു കാണാൻ കടയിൽ എത്തിയതായിരുന്നു താരം. തുടർന്നു നടന്ന സംഭവങ്ങൾ നിത്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘കീടം പോലെയാണ് അയാള്‍, അമ്മയ്ക്ക് കാൻസർ വന്ന സമയത്ത് പോലും വിളിച്ച് ശല്യം ചെയ്തിരുന്നു’: നിത്യ മേനോൻ

‘മീൻ ചേട്ടനൊപ്പം സിനിമയുടെ പിന്നണിയിൽ നിന്നുള്ള ദൃശ്യങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പഴം പൊരി കഴിക്കുന്നു. മുന്നിൽ മീനുകളെയും കാണാം. ഞങ്ങളുടെ സംസാരം എന്തെന്നു പറയാം. ഷൂട്ടിങ്ങിനിടെ ഇവിടെയുള്ള മീൻ ചേട്ടന് 75 ലക്ഷം ലോട്ടറിയടിച്ചെന്ന് വാർത്ത പരന്നിരുന്നു. അതാണ് എന്നിൽ ആകാംക്ഷ ജനിപ്പിച്ചത്. കാരണം ലോട്ടറിയടിച്ച മനുഷ്യനെ ഇതുവരെ ഞാൻ നേരിൽ കണ്ടിട്ടില്ല. പക്ഷേ ചേട്ടൻ ലോട്ടറയടിച്ചെന്ന കാര്യം എന്നോട് സമ്മതിച്ചില്ല.’ നിത്യ വ്യക്തമാക്കി.

വിജയ് സേതുപതിയും നിത്യ മേനനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ’19 (1) (എ)’ കഴിഞ്ഞ ദിവസമാണ് ഒ.ടി.ടിയിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയത്. നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button