ചാത്തന്നൂർ: സുഹൃത്തുക്കളോടൊപ്പം ഇത്തിക്കരയാറ്റിലിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം അയത്തിൽ അനുഗ്രഹ നഗർ 71 സജീന മൻസിലിൽ നജീബിന്റെയും നസീമയുടെയും മകൻ നൗഫലി(22)ന്റെ മൃതദേഹമാണ് തെരച്ചിലിൽ കിട്ടിയത്.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമൺ ആറ്റിൽ കുണ്ടുമൺ മുസ്ലിം ജമാഅത്ത് പള്ളിക്ക് താഴെ പാണക്കുഴി ചീപ്പിനടുത്ത് പാറയിടുക്കിൽ കുടുങ്ങിയ നിലയിലായിരുന്നു. ഇതിനടുത്താണ് ഇവർ കുളിക്കാനിറങ്ങിയത്. വെൽഡിംഗ് ജോലിക്കാരനായ നൗഫൽ ഉൾപ്പെടെ അഞ്ചുപേരാണ് ആറിന്റെ തീരത്തെത്തിയത്. ഇവരിൽ ഒരാൾ കരയ്ക്കിരിക്കുകയും മറ്റ് നാലു പേർ ആറ്റിൽ ഇറങ്ങുകയുമായിരുന്നു. ഇവർ ശക്തമായ ഒഴുക്കിൽപ്പെട്ടു.
Read Also : ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും
നാലു പേരിൽ മൂന്നു പേർ രക്ഷപ്പെട്ടു. ഇവർ അറിയിച്ചതനുസരിച്ച് കണ്ണനല്ലൂർ പൊലീസും ഫയർഫോഴ്സിന്റെ സ്കൂ ബാ ടീമും മുങ്ങൽ വിദഗ്ധരും രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും നൗഫലിന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. തെരച്ചിൽ ബുധനാഴ്ച രാവിലെ ആരംഭിച്ച് അധികം വൈകാതെ തന്നെ മൃതദേഹം കിട്ടുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കണ്ണനല്ലൂർ പൊലീസ് കേസെടുത്തു.
Post Your Comments