തായ്പെയ്: ചൈന തങ്ങൾക്ക് ചുറ്റും വ്യോമ, നാവിക ഉപരോധം തീർക്കുന്നുവെന്ന ആരോപണമുയർത്തി തായ്‌വാൻ. തായ്‌വാന്റെ സമുദ്ര, വ്യോമ അതിർത്തികളിൽപ്പെട്ട മേഖലകളിൽ ചൈന അതിക്രമിച്ചു കയറുന്നുവെന്നും തായ്‌വാൻ വ്യക്തമാക്കുന്നു.
ചൈനയുടെ നിർദ്ദേശത്തെ അവഗണിച്ചു കൊണ്ട് യുഎസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിക്കുകയാണ്. ഇതിനു പ്രതികരണമായി ചൈന, നാവിക അഭ്യാസങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ അഭ്യാസങ്ങൾ നടത്തുന്ന മേഖല തങ്ങളുടെ രാജ്യാതിർത്തി ഉൾപ്പെടുന്നതാണെന്ന് തായ്‌വാൻ ചൂണ്ടിക്കാട്ടുന്നു.
ചൈന നടത്തുന്ന ഈ സൈനിക അഭ്യാസങ്ങൾ, ഫലത്തിൽ തങ്ങൾക്ക് ചുറ്റും ഉപരോധം സൃഷ്ടിക്കുകയാണെന്നാണ് തായ്‌വാൻ വെളിപ്പെടുത്തുന്നത്. പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുന്നില്ലെങ്കിലും, തായ്‌വാൻ ജനതയെ ഭയപ്പെടുത്താനുള്ള മനശാസ്ത്രപരമായ യുദ്ധമുറയാണ് ഇതെന്നും തായ്‌വാൻ ഭരണകൂടം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.
Post Your Comments