
കൊല്ലം: കൊല്ലത്ത് തോക്കുമായി കടയിലെത്തി വ്യാപാരിയെ ഭീഷണിപ്പെടുത്തിയ എസ്.ഡി.പി.ഐക്കാരനെ പോലീസ് വെറുതെ വിട്ടെന്ന് ആക്ഷേപം. കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. മൊബൈൽ കട നടത്തുന്ന മുകേഷിനെയാണ് കടയിൽ തോക്കുമായെത്തിയ തഴവ സ്വദേശി അൻസർ ഭീഷണിപ്പെടുത്തിയത്. അൻസറിനെതിരെ മുകേഷ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് അൻസറിനെ പിടികൂടി. എന്നാൽ, പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
പരസ്യമായി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതിന് എസ്ഡിപിഐക്കാരനെതിരെ പോലീസ് കേസെടുത്തില്ല. ആളുമാറിയാണ് മുകേഷിനെ ഭീഷണിപ്പെടുത്തിയതെന്ന് അൻസർ പറഞ്ഞുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വെറുതെ വിട്ടതെന്നുമാണ് പോലീസിന്റെ ന്യായം. പ്രതിക്ക് എസ്ഡിപിഐ ബന്ധം ഉണ്ടെന്നും പരസ്യമായി തോക്കു കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടും ഇയാൾക്കെതിരെ മൃദുസമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. മുകേഷിനു നേരെ ചൂണ്ടിയ തോക്കല്ല സ്റ്റേഷനിൽ ഹാജരാക്കിയതെന്നും വിമർശനം ഉയരുന്നുണ്ട്.
Post Your Comments