മുംബൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ശിവസേന. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത്, അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ പോലും പ്രതിപക്ഷം ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ലെന്നാണ് പാർട്ടി അഭിപ്രായപ്പെടുന്നത്.
ശിവസേനയുടെ മുഖപത്രമായ സാമ്നയിലാണ് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. ജനങ്ങളുടെ മൗലികാവകാശങ്ങൾ പോലും റദ്ദ് ചെയ്യപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് പോലും കൃത്യമായ ലക്ഷ്യമിട്ട് പ്രതിപക്ഷത്തെ വേട്ടയാടുന്ന നടപടികൾ ഉണ്ടായിട്ടില്ലെന്ന് സാമ്ന എഡിറ്റോറിയലിൽ പറയുന്നു.
Also read: വ്യോമ, നാവിക ഉപരോധം തീർക്കുന്നു: ചൈനയ്ക്കെതിരെ ആരോപണവുമായി തായ്‌വാൻ
ഇന്ദിര ഗാന്ധി ഭരിച്ചിരുന്ന സമയത്തു പോലും പ്രതിപക്ഷം ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടില്ല. സത്യം പറയുന്നവരുടെ നാവുകൾ അരിഞ്ഞു കളയാനാണ് അധികാരം കൈയിലുള്ളവർ ശ്രമിക്കുന്നതെന്ന് ലേഖനത്തിൽ പരാമർശിക്കുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പാർട്ടി ഇതൊക്കെ ആരോപിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റാവത്തിനെ അറസ്റ്റ് ചെയ്തത് വ്യാജമായി കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പാർട്ടി മുഖപത്രത്തിൽ എഴുതിയിരിക്കുന്നു.
Leave a Comment