KannurNattuvarthaLatest NewsKeralaNews

റി​മാ​ൻ​ഡ് പ്ര​തി​ക്കായി ജ​യി​ലി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മം : യുവാവ് അറസ്റ്റിൽ

കാ​സ​ർ​​ഗോഡ് വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സി​നെ (25)യാ​ണ് അറസ്റ്റ് ചെയ്തത്

ക​ണ്ണൂ​ർ: റി​മാ​ൻ​ഡ് പ്ര​തി​ക്ക് ക​ഞ്ചാ​വ് കൈ​മാ​റാ​ൻ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​സ​ർ​​ഗോഡ് വി​ദ്യാ​ന​ഗ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സി​നെ (25)യാ​ണ് അറസ്റ്റ് ചെയ്തത്.

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ത​ട​വ് ചാ​ടി​യ പ്ര​തി നാ​യ​ന്മാ​ർ​മൂ​ല ആ​ല​യ​ടു​ക്ക​ത്തെ അ​മീ​ർ അ​ലി (26) യെ ​കാ​ണാ​നെ​ത്തി​യ​താ​യിരുന്നു റി​യാ​സ്. ത​ട​വു​ചാ​ടി​യ അ​മീ​റ​ലി​യെ ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നാ​ണ് വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​മീ​റ​ലി​യെ കാ​ണാ​നെ​ത്തു​ന്ന​വ​രെ പൊ​ലീ​സ് ജ​യി​ലി​ന് സ​മീ​പം ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.

Read Also : ‘അയാൾ വെറും ചെകുത്താൻ ആണ്’: കണ്മുന്നിൽ വെച്ച് അമ്മയെ ജീവനോടെ ചുട്ടുകൊന്ന അച്ഛന് ശിക്ഷ വാങ്ങി കൊടുത്ത പെണ്മക്കളുടെ കഥ

ചൊ​വ്വാ​ഴ്ച്ച ടൗ​ൺ എ​സ്.​ഐ സി.​എ​ച്ച്. ന​സീ​ബും സം​ഘ​വും ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ റി​യാ​സി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button