കൊളംബോ: പിന്നിട്ട സംഘർഷഭരിതമായ നാളുകളിൽ പിന്തുണച്ച ഇന്ത്യയോട് നന്ദി പ്രകടിപ്പിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ. ശ്രീലങ്കയ്‌ക്ക് ജീവശ്വാസം നൽകിയത് നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയാണെന്നാണ് വിക്രമസിംഗെ പറഞ്ഞത്.
ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഇന്ത്യൻ ഭരണകൂടത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അദ്ദേഹം നന്ദി പറഞ്ഞത്. സാമ്പത്തിക മാന്ദ്യത്തിലും ആഭ്യന്തര കലാപത്തിലും തകർന്ന ശ്രീലങ്കയ്‌ക്ക് ജീവശ്വാസം നൽകിയത് ഭാരതമാണ്. സാമ്പത്തികമായി ലങ്കയെ പുനരുജ്ജീവിപ്പിച്ചതിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Also read: ‘തായ്‌വാൻ അടുത്ത സുഹൃത്ത്, യുഎസ് ഒരിക്കലും ഉപേക്ഷിക്കില്ല’: നാൻസി പെലോസി
നിർണ്ണായകമായ ഒരു ഘട്ടത്തിൽ ഇന്ത്യ ചെയ്തു തന്ന സഹായത്തിന് ശ്രീലങ്കൻ ഭരണകൂടത്തിന്റെയും പൗരന്മാരുടെയും പേരിലും, തന്റെ വ്യക്തിപരമായ പേരിലും കൃതജ്ഞത പ്രകടിപ്പിക്കുന്നതായി വിക്രമസിംഗെ പ്രഖ്യാപിച്ചു. ആഭ്യന്തര കലാപത്തിൽ തകർന്നടിഞ്ഞ ശ്രീലങ്കയ്ക്ക് അരിയും ഇന്ധനവും അവശ്യവസ്തുക്കളും ലോഡ്കണക്കിന് ഇന്ത്യ എത്തിച്ചു കൊടുത്തിരുന്നു.
Post Your Comments