Latest NewsInternational

‘തായ്‌വാൻ അടുത്ത സുഹൃത്ത്, യുഎസ് ഒരിക്കലും ഉപേക്ഷിക്കില്ല’: നാൻസി പെലോസി

വാഷിങ്ടൺ: തായ്‌വാനെ ഒരിക്കലും അമേരിക്ക ഉപേക്ഷിക്കില്ലെന്ന് ഉറപ്പു നൽകി സ്പീക്കർ നാൻസി പെലോസി. തന്റെ തായ്‌വാൻ സന്ദർശനത്തിനിടയിൽ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു അവർ. താനടക്കമുള്ള ദൗത്യസംഘത്തിന്റെ സന്ദർശന ലക്ഷ്യം തന്നെ തായ്‌വാന് ഉറച്ച പിന്തുണ പ്രഖ്യാപിക്കാനാണെന്ന് അവർ വെളിപ്പെടുത്തി.

യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനം പ്രമാണിച്ച് തായ്‌വാൻ സൈന്യം ഉയർന്ന ജാഗ്രതയിലാണ്. പ്രകോപനം സൃഷ്ടിക്കാനായി ചൈന പരമാവധി ശ്രമിക്കുന്നുണ്ട്. തായ്‌വാന്റെ വ്യോമ മേഖലയിലും നാവിക മേഖലയിലും അതിക്രമിച്ചു കയറി സൈനികാഭ്യാസങ്ങൾ നടത്തുക എന്നതാണ് ചൈന പയറ്റുന്ന തന്ത്രം. സമുദ്രത്തിലും ആകാശത്തിലുമായി നിരവധി ചൈനീസ് കപ്പലുകളും യുദ്ധവിമാനങ്ങളുമാണ് അഭ്യാസപ്രകടനങ്ങൾ നടത്താനൊരുങ്ങുന്നത്.

Also read: അടിയന്തരാവസ്ഥക്കാലത്ത് പോലും പ്രതിപക്ഷം ഇങ്ങനെ വേട്ടയാടപ്പെട്ടിട്ടില്ല: ശിവസേന

ചൈനീസ് സൈന്യം ഈ അഭ്യാസങ്ങൾ നടത്തുന്ന മേഖല തങ്ങളുടെ രാജ്യാതിർത്തിയ്ക്കകത്തേയ്ക്കു കടന്നു കയറിയാണെന്ന് തായ്‌വാൻ ചൂണ്ടിക്കാട്ടുന്നു. ഫലത്തിൽ, ഈ സൈനിക അഭ്യാസങ്ങൾ, തങ്ങൾക്ക് ചുറ്റും ഉപരോധം സൃഷ്ടിക്കുകയാണെന്നാണ് തായ്‌വാൻ പറയുന്നത്. തായ്‌വാൻ ജനതയെ ഭയപ്പെടുത്താനുള്ള ചൈനീസ് സൈന്യത്തിന്റെ മനശാസ്ത്രപരമായ യുദ്ധമുറയാണ് ഇതെന്നും തായ്‌വാൻ ഭരണകൂടം ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button