അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ മനോഹരമായ ധ്രുവദീപ്തിയുടെ (അറോറ) ചിത്രം പുറത്തുവിട്ട് നാസ. ഭൂമിയുടെ ധ്രുവമേഖലയിലുടനീളം രാത്രിയില്‍ ദൃശ്യമാകുന്ന പ്രകാശത്തെയാണ് ധ്രുവദീപ്തിയെന്ന് വിളിക്കുന്നത്. അമേരിക്കന്‍ സംസ്ഥാനമായ യുട്ടായുടെ മുകളിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ഈ ചിത്രം പകര്‍ത്തിയത്.
സൂര്യനില്‍ നിന്നുവരുന്ന ഉയര്‍ന്ന ചാര്‍ജുള്ള കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോഴാണ് ധ്രുവദീപ്തി പ്രത്യക്ഷപ്പെടുന്നത്. അന്തരീക്ഷത്തിലേക്ക് കടക്കുന്ന കണങ്ങള്‍ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ച് ഫോട്ടോണുകള്‍ പുറത്തുവിടുമ്പോഴാണ് ആകാശം വര്‍ണാഭമായി കാണപ്പെടുന്നത്. ധ്രുവദീപ്തിയുടെ നിറം സൗരകണികകള്‍ ഏത് വാതക തന്മാത്രകളുമായാണ് കൂട്ടിയിടിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ കാണുന്നത്.
എന്നാല്‍ ബഹിരാകാശത്ത് നിന്ന് ധ്രുവദീപ്തി കാണാന്‍ കഴിയുക അപൂര്‍വ്വമാണ്. ബഹിരാകാശ സഞ്ചാരികള്‍ക്ക്, ഭൂമിയില്‍ ഗ്രീന്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍, ഫിന്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിവിധയിടങ്ങളില്‍ നിന്ന് സാധാരണ പ്രകൃതി പ്രതിഭാസമായി ധ്രുവദീപ്തി കാണാനാവും. ദക്ഷിണാര്‍ധഗോളത്തിലുള്ളവരാണെങ്കില്‍ ഓസ്ട്രേലിയയിലെ ടാസ്മാനിയില്‍ നിന്നും, ന്യൂസിലാന്‍ഡിലെ ചിലയിടങ്ങളില്‍ നിന്നും ധ്രുവദീപ്തി കാണാം.
Post Your Comments