Latest NewsNewsIndia

കാർഗിലിനടുത്ത് ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത

ഏതാനും ദിവസങ്ങൾക്കു മുൻപ് അസമിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു

ലഡാക്ക്: കാർഗലിനടുത്തുള്ള ലഡാക്ക് മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള ഭൂചനമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 10 കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഇന്നലെ രാത്രിയോടെയാണ് ലഡാക്ക് മേഖലയിൽ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

ഏതാനും ദിവസങ്ങൾക്കു മുൻപ് അസമിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 3.7 തീവ്രതയുള്ള ഭൂചലനമാണ് അസമിൽ ഉണ്ടായത്. ഭൂചലനത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രി 7:23 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ബ്രഹ്മപുത്രാ നദിയുടെ തെക്കേക്കരയിലുള്ള കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിലാണ്.

Also Read: കബനി പുഴയും താണ്ടി ബേലൂർ മഗ്‌ന വീണ്ടും ജനവാസ മേഖലയിലേക്ക്, മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button