നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് അദാനി പവർ. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ- ജൂൺ മാസത്തിൽ 4,780 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. കമ്പനിയുടെ ആകെ വരുമാനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ജൂൺ പാദത്തിൽ ആകെ വരുമാനം 13,723 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ 6,568.86 കോടി രൂപയായിരുന്നു അറ്റാദായം. മുൻ വർഷത്തെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 108.91 ശതമാനമാണ് വളർച്ച കൈവരിച്ചത്. കഴിഞ്ഞ മാർച്ചിൽ വിവിധ ഉപകമ്പനികൾ അദാനി പവറുമായി ലയിച്ചിരുന്നു.
Also Read: സ്വിഗ്ഗി: മൂൺലൈറ്റിംഗ് പോളിസി അവതരിപ്പിച്ചു
ഉപകമ്പനികളുടെ ലയനം അദാനി പവറിന്റെ അറ്റാദായത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ കാരണമായിട്ടുണ്ട്. അദാനി പവർ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവർ രാജസ്ഥാൻ, അദാനി പവർ മുൻദ്ര, ഉഡുപ്പി പവർ കോർപ്പറേഷൻ ലിമിറ്റഡ്, റായ്പൂർ എനർജെൻ, റായിഗഢ് എനർജി ജനറേഷൻ ലിമിറ്റഡ് എന്നിവയാണ് അദാനി പവറിൽ ലയിപ്പിച്ച 6 കമ്പനികൾ.
Post Your Comments