ThiruvananthapuramLatest NewsKeralaNattuvarthaNews

കെഎസ്ഇബിക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നല്‍കാം: വ്യക്തമാക്കി അദാനി പവർ ടെണ്ടർ

തിരുവനന്തപുരം: കെഎസ്ഇബിക്ക് നിരക്ക് കുറച്ച് വൈദ്യുതി നല്‍കാമെന്ന് അറിയിച്ച് അദാനി പവറും ഡിബി പവറും. ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങുന്നതിന് കെഎസ്ഇബി വിളിച്ച ടെൻഡറില്‍ പങ്കെടുക്കവെയാണ് കമ്പനികള്‍ വിലകുറച്ച് വൈദ്യുതി നല്‍കാമെന്ന് വ്യക്തമാക്കിയത്. യൂണിറ്റിന് 6.88 രൂപയ്ക്ക് നല്‍കാമെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്.

ടെൻഡർ ആരംഭിച്ചപ്പോള്‍, ഉയര്‍ന്ന നിരക്കാണ് കമ്പനികള്‍ മുന്നോട്ടുവെച്ചത്. ഡിബി പവര്‍ യൂണിറ്റിന് 6.97 രൂപയും അദാനി പവര്‍ യൂണിറ്റിന് 6.90 രൂപയുമാണ് മുന്നോട്ട് വെച്ചത്. പിന്നീട് കമ്പനികള്‍ നിരക്ക് കുറച്ച് ടെണ്ടര്‍ വിളിക്കുകയായിരുന്നു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കെഎസ്ഇബി ഹ്രസ്വകാല ടെൻഡർ വിളിച്ചത്. ഈ വൈദ്യുതി ലഭിച്ചാല്‍ മാത്രമേ അടുത്ത മാസങ്ങളില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ കഴിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button