പാലക്കാട്: ഷൊർണൂരിൽ വൻ സ്ഫോടകവസ്തു ശേഖരം കണ്ടെടുത്തു. പട്ടാമ്പി ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിൽ നിന്നാണ് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. 40 ഓളം പെട്ടികളിലായി 8000ത്തോളം ജലാറ്റീൻ സ്റ്റിക്കുകൾ ആണ് കണ്ടെത്തിയത്. ഒരു പെട്ടിയിൽ 200 ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. വാടാനാംകുറുശ്ശി10-ാം വാർഡിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് സമീപത്ത് നിന്നുമാണ് ഇവ കണ്ടെത്തിയത്.
ഇന്നുച്ചയ്ക്ക് 12 മണിയോടെ നാട്ടുകാരാണ് ഇത് ആദ്യം കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ ഷൊർണ്ണൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും പട്ടാമ്പി തഹസിൽദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുകൾ പോലീസ് കസ്‌റ്റഡിയിലെടത്തു. ഇത്തരത്തിലുളള സ്‌ഫോടക വസ്തുകൾ വഴിയോരങ്ങളിൽ കണ്ടെത്തിയത് നാട്ടുകാരിൽ ആശങ്കയുണർത്തുന്നുണ്ട്.
Post Your Comments