തായ്പെയ്: അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനിടെ തായ്‌വാനിൽ ചൈനീസ് യുദ്ധവിമാനങ്ങൾ അതിക്രമിച്ച് കയറി. 21 ഫൈറ്റർ ജെറ്റുകളാണ് തായ്‌വാൻ വ്യോമമേഖലയിൽ അതിക്രമിച്ചു കയറിയത്.
ഇക്കാര്യം വ്യക്തമാക്കി തായ്‌വാൻ പ്രതിരോധ മന്ത്രാലയവും പ്രസ്താവന ഇറക്കിയിരുന്നു. തായ്‌വാനിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് വിമാനങ്ങൾ കടന്നുകയറിയത്. ഈ മേഖലയിൽ കടന്നുകയറി പ്രകോപനം സൃഷ്ടിക്കുന്നത് ചൈനയുടെ പതിവാണെന്നും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.
Also read: വക്രതുണ്ഡ സ്തോത്രം
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ചൈനയുടെ വിലക്ക് അവഗണിച്ച് നാൻസി പെലോസി തായ്‌വാനിൽ വിമാനമിറങ്ങിയത്. തായ്‌വാൻ ഒരു സ്വതന്ത്ര രാഷ്ട്രമാണെങ്കിലും, ‘ഏകീകൃത ചൈന’ നയത്തിന് കീഴിൽ, ആ ദ്വീപ് തങ്ങളുടെ ഭാഗമായാണ് ചൈനീസ് അധികൃതർ കണക്കാക്കുന്നത്. അതിനാൽ തന്നെ, യുഎസ് പ്രതിനിധിയുടെ സന്ദർശനം ഒരു രാജ്യമെന്ന നിലയിൽ തായ്‌വാന്റെ അസ്ഥിത്വം ഊട്ടിയുറപ്പിക്കുന്ന നടപടിയായാണ് ചൈന കാണുന്നത്.
Post Your Comments