News

ബിഎസ്എൻഎൽ: 4ജിയിലേക്ക് സിം അപ്ഗ്രേഡ് ചെയ്യാൻ മുന്നറിയിപ്പ്

പഴയ 3ജി സിം കാർഡുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്

ഉപഭോക്താക്കൾക്ക് പുതിയ സന്ദേശവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പൊതുമേഖല ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ. നീണ്ട കാലത്തെ കാത്തിരിപ്പുകൾക്ക് ശേഷം 4ജിയിലേക്കാണ് ബിഎസ്എൻഎൽ ചുവടുവെയ്ക്കുന്നത്. ഇതിന്റെ ഭാഗമായി പഴയ 3ജി സിം കാർഡുകൾ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

തൊട്ടടുത്തുള്ള ബിഎസ്എൻഎൽ സേവാ കേന്ദ്രത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് സിം അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്നതാണ്. ആധാർ കാർഡ്, മൊബൈൽ എന്നിവയാണ് സിം അപ്ഗ്രേഡ് ചെയ്യാൻ ആവശ്യമുള്ള ഡോക്യുമെന്റ്സ്. ബിഎസ്എൻഎലിന്റെ 4ജി സേവനം കേരളത്തിലും ലഭ്യമായിരിക്കും.

Also Read: കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വിനെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാണാതായി

ടിസിഎസ്, സിഡോട്ട് എന്നിവയുടെ സഹകരണത്തോടെയാണ് 4ജി സേവനം ലഭ്യമാക്കുന്നത്. എന്നാൽ, എപ്പോൾ മുതലാണ് 4ജി സേവനം എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button