അബുദാബി: തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ തടയാനും കൂടി വേണ്ടിയാണ് യുഎഇ സെൻട്രൽ ബാങ്ക് പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്.
ഉപഭോക്താക്കൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ധനകാര്യസ്ഥാപനങ്ങൾ വഴി നടത്തുന്നതോ പ്രോസസ്സ് ചെയ്യുന്നതോ ആയ എല്ലാ ഇടപാടുകളും നിരീക്ഷിക്കുന്നതിനും സംശയാസ്പദമായ ഇടപാടുകൾ യുഎഇയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് റിപ്പോർട്ട് ചെയ്യേണ്ടതുമാണെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു.
Read Also: 2018ലെ അനുഭവം മുന്നില്‍ കണ്ട് സംസ്ഥാനത്ത് മുന്‍കരുതല്‍ ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍
Post Your Comments