കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. പിണറായി സർക്കാർ തീര്‍ത്തും ജനപ്രിയമല്ലാതായെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
സംസ്ഥാനത്ത് പുതിയ കോളേജുകളോ ഹയര്‍സെക്കന്‍ഡറി സ്കൂളുകളോ അനുവദിക്കാതെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.എസ്.എഫിന്റെ പരിപാടിക്ക് പതിനായിരത്തിലേറെ കുട്ടികള്‍ എത്തിയത് ബിരിയാണി കിട്ടുമെന്ന് കരുതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 223 കേസുകൾ
എം.എസ്.എഫ് സംഘടിപ്പിച്ച ‘വേര്’ ക്യാമ്പയിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് രാഷ്ട്രീയം വര്‍ഗീയവും വിഭാഗീയവുമല്ലെന്നും അദ്ദേഹം പറഞ്ഞു. എതിരെ എത്ര വാര്‍ത്തയെഴുതിയാലും മാധ്യമ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ മുസ്ലീം ലീഗ് മുന്നിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
‘പ്ലസ് ടുവിന് പഠിക്കാന്‍ സീറ്റില്ലാതെ കുട്ടികള്‍ അലഞ്ഞുനടക്കുകയാണ്. പുതിയ സ്കൂളുകള്‍ അനുവദിക്കാത്തതിലും വലിയ പാപമുണ്ടോ? വിദ്യാഭ്യാസരംഗത്ത് പുതുചരിത്രമെഴുതിയതില്‍ മുസ്ലീം ലീഗിനും നിര്‍ണായകമായ പങ്കുണ്ട്. സംസ്ഥാനത്ത് പ്രൊഫഷണല്‍ കോളേജുകളടക്കം വ്യാപകമാക്കിയത് യു.ഡി.എഫ് സര്‍ക്കാറാണ്. കാലിക്കറ്റ്, മലയാളം, സംസ്കൃതം സര്‍വ്വകലാശാലകള്‍ തുടങ്ങിയത് ലീഗാണ്. അക്ഷയ അടക്കമുള്ള ഐ.ടി പദ്ധതികളും നടപ്പിലാക്കി,’ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Post Your Comments