CinemaLatest NewsIndiaNewsEntertainmentKollywoodMovie Gossips

ഹിഷാം തമിഴിലേക്ക്: അരങ്ങേറ്റം ജി.വി. പ്രകാശ് കുമാര്‍ ചിത്രത്തിൽ

ചെന്നൈ: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തിലെ ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകനാണ് ഹിഷാം അബ്ദുള്‍ വഹാബ്. ഇപ്പോളിതാ, ഹിഷാം തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജി.വി. പ്രകാശ് കുമാര്‍ നായകനാവുന്ന ചിത്രത്തിന് വേണ്ടിയാണ് ഹിഷാം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

അടുത്തിടെയാണ് ഹിഷാം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ഖുഷി എന്ന ചിത്രത്തിലൂടെയാണ് ഹിഷാമിന്റെ തെലുങ്ക് അരങ്ങേറ്റം. വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിൽ സാമന്തയാണ് നായികയായെത്തുന്നത്. സിനിമയിൽ അഞ്ച് പാട്ടുകളുണ്ട്. ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധായകൻ.

എ.ആർ. റഹ്മാൻ, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് സംഗീതം നല്കാൻ ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും അവസാനം അത് ഹിഷാം അബ്ദുൾ വഹാബിലേക്ക് എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button