കൊച്ചി: മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളും മലയാളി യുവതിയുമടക്കം അഞ്ചുപേരെ പോലീസ് പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലക്ഷദ്വീപ് കല്‍പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്‍ (24), നവാല്‍ റഹ്മാന്‍ (23), സി.പി. സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയന്‍ (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എ.സി.പി.ക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്.
ഇവരില്‍ നിന്നും 0.34 ഗ്രാം എം.ഡി.എം.എ.യും 155 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് ക്രിസ്ത്യൻ അസ്സോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ). അറസ്റ്റിലായ സോനു സെബാസ്റ്റിയനെ ലവ് ജിഹാദിൽ പെടുത്തിയതാണെന്നാണ് കാസ ആരോപിക്കുന്നത്. സോനുവിനെ രജിസ്റ്റർ മാര്യേജ് ചെയ്തത് മറ്റൊരു യുവാവാണെന്നും എന്നാൽ ഇത് ലവ് ജിഹാദാണെന്നുമാണ് കാസ ആരോപിക്കുന്നത്. മയക്കുമരുന്നുമായി ലോഡ്ജിൽ നിന്ന് പിടികൂടിയ യുവാക്കളിൽ സോനുവിനെ കല്യാണം കഴിച്ച യുവാവ് ഇല്ലെന്നും കാസ ആരോപിക്കുന്നു.
കാസയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
സാധാരണ ലൗ ജിഹാദ് കേസുകളിൽ മിക്കതിലും സംഭവിക്കുന്നത് തന്നെ ഇവിടെയും സംഭവിച്ചു !
പ്രണയം നടിച്ച് രജിസ്റ്റർ മാരേജ് ചെയ്തു ഇറക്കിക്കൊണ്ടു പോയവൻ ഒന്നുകിൽ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചിരിക്കാം ….. അല്ലെങ്കിൽ അവൻ തന്നെ ഈ മയക്കുമരുന്ന് റാക്കറ്റിന് പരിചയപ്പെടുത്തി കൊടുത്ത് കൈമാറ്റം ചെയ്തിരിക്കാം
പ്രണയിച്ച് രജിസ്റ്റർ മാരേജ് ചെയ്ത് ഇറക്കിക്കൊണ്ടു പോയവൻ നല്ലൊരു ജീവിതമാണ് ഇവൾക്ക് കൊടുക്കുന്നതെങ്കിൽ ഒരിക്കലും ഇവൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി ലോഡ്ജിൽ പോയി താമസിക്കേണ്ടി വരില്ലായിരുന്നു. അപ്പോൾ അതിനർത്ഥം മുകളിൽ പറഞ്ഞിരിക്കുന്നതിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചു എന്നുള്ളതാണ്
ഇനി സംഭവിക്കാൻ ഉള്ളത് ഇവൾ കാക്കനാട് വനിതാ ജയിലേക്ക് പോകും , കൂടെയുള്ളവരെ അവരുടെ ആൾക്കാർ സംരക്ഷിച്ചു ജാമ്യത്തിൽ ഇറക്കും. ഇവളെ പ്രണയത്തിന്റെ കെണിയിൽ പെടുത്തി രജിസ്റ്റർ മാരേജ് ചെയ്ത് ഇറക്കിക്കൊണ്ടു പോയവൻ ഒരിക്കലും ഇനി ഇവളെ തിരിഞ്ഞു നോക്കുകയില്ല…….. സ്വന്തം വീട്ടുകാരെ ഉണ്ടാവു അവസാനം
ജയിലിൽ നിന്നും ഇറക്കി കൊണ്ടു വരുവാൻ .
മുൻപ് തേനൂറുന്ന വാക്കുകൾ കൊടുത്തു പ്രണയിച്ച് വശീകരിച്ച് രജിസ്റ്റർ മാരേജ് ചെയ്തു നിയമത്തിന്റെ സഹായത്തോടുകൂടി കൊണ്ടു പോയവൻ ദീനി ബോധമുള്ള സ്വന്തം സമുദായത്തിലെ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യും ഒരു പക്ഷേ ഇപ്പോൾ ചെയ്തു കഴിഞ്ഞിരിക്കാം !!
ഇവളുടെ ഗതിയോ ???
നിരവധി കാഴ്ചകൾ ദിവസവും ചാനലുകളിലും സോഷ്യൽ മീഡിയകളിലും നേരിട്ടു കണ്ടിട്ടും ഒന്നും നമ്മുടെ പെൺകുട്ടികൾ പഠിക്കുന്നില്ല ……. ആ സംഭവങ്ങളിലൊക്കെ ഉണ്ടായിരുന്ന കാമുകന്മാരെ പോലെയല്ല എന്റെ കാമുകൻ എന്ന് ഒരോ പെൺകുട്ടിയും ചിന്തിക്കുന്നു , അവിടെ തുടങ്ങുന്നു അവരുടെ ജീവിതത്തിന്റെ തകർച്ച.
Post Your Comments