Latest NewsKeralaNews

വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം, ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച് നവവധു

കോഴിക്കോട്: ഉള്ളിയേരിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോക്കല്ലൂരിലെ രാരോത്ത്കണ്ടി അല്‍ക്ക (18)യെ ആണ് ഭര്‍തൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എടച്ചേരിപ്പുനത്തില്‍ വീട്ടിലെ തന്റെയും ഭർത്താവിന്റെയും കിടപ്പുമുറിയിലെ ജനൽക്കമ്പിയിലായിരുന്നു അൽക്ക തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം മാത്രമാണ് ആകുന്നത്.

ഭര്‍ത്താവ് പ്രജീഷ് വീട്ടിലില്ലായിരുന്നു. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ജോലിക്ക് പോയതായിരുന്നു. പ്രജീഷിന്റെ അച്ഛന്‍ ഉച്ചഭക്ഷണത്തിന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. എത്ര വിളിച്ചിട്ടും അൽക്ക വാതിൽ തുറന്നില്ല. ഇതോടെ, പ്രജീഷിന്റെ അച്ഛൻ നാട്ടുകാരെ വിളിച്ച് വരുത്തി വാതിൽ തള്ളി തുറക്കുകയായിരുന്നു. അകത്ത് കടന്നപ്പോഴാണ് അൽക്കയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് മാസം മുൻപാണ് അല്‍ക്കയും പ്രജീഷിയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. അത്തോളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയുടെ കാരണം ഇതുവരെ വെളിവായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button