
വൈക്കം: ബോട്ട്ജെട്ടിയിൽ ബോട്ട് അടുക്കുന്നതിന് മുമ്പ് ഇറങ്ങാൻ ശ്രമിച്ച വയോധിക കായലിൽ വീണു. ബോട്ടിനും ജെട്ടിക്കുമിടയിൽ കുടുങ്ങി കായലിൽ മുങ്ങിത്താണ ചേർത്തല പാണാവള്ളി സ്വദേശി അല്ലി (72 )യെ ജലഗതാഗത വകുപ്പ് വൈക്കം സ്റ്റേഷനിലെ ലാസ്കർ എ.വി. കലേഷ് കായലിൽ ചാടി സാഹസികമായി രക്ഷിച്ചു.
Read Also : ഞാൻ പറയാൻ തുടങ്ങിയാൽ ഇവിടെ ഭൂകമ്പം വരും: ഉദ്ധവിനു മുന്നറിയിപ്പ് നൽകി ഏക്നാഥ് ഷിൻഡെ
ഇന്നലെ ഉച്ചയ്ക്ക് 12.15-ന് തവണക്കടവ് ജെട്ടിയിലായിരുന്നു അപകടം. ബോട്ട്ജെട്ടിയിൽ അടുത്തശേഷം ജെട്ടിയിൽ താഴ്ത്തിയിരിക്കുന്ന കുറ്റികളിൽ ബോട്ട് ബന്ധിപ്പിച്ച ശേഷമാണ് യാത്രക്കാരെ ഇറക്കുന്നത്. ബോട്ട് ജെട്ടിയിൽ കെട്ടുന്നതിനു മുമ്പ് കാൽ നീട്ടി ഇറങ്ങാൻ ശ്രമിച്ചതാണ് വയോധികയെ അപകടപ്പെടുത്തിയത്.
ബോട്ടിന് അടിയിൽപ്പെടാതിരുന്നതിനാൽ തലനാരിഴയ്ക്കു ജീവൻ രക്ഷപ്പെടുകയായിരുന്നുവെന്നു ബോട്ട് മാസ്റ്റർ കെ.ജി. ആനന്ദൻ പറഞ്ഞു.
Post Your Comments