Latest NewsKerala

ബസിടിച്ചു മരിച്ച വയോധികയുടെ മുകളിലൂടെ മറ്റു വാഹനങ്ങളും കയറി: ചതഞ്ഞരഞ്ഞ് മനുഷ്യശരീരമാണെന്ന് തിരിച്ചറിയാതെ 8 മണിക്കൂർ

പാലക്കാട്: വാഹനമിടിച്ച് മരിച്ച വയോധികയുടെ ശരീരത്തിന് മുകളിലൂടെ മറ്റു വാഹനങ്ങളും കയറിയിറങ്ങി മൃതദേഹം ചതഞ്ഞരഞ്ഞ് റോഡിൽ കിടന്നത് എട്ടുമണിക്കൂറിലേറെ. പാലക്കാട് കുഴൽമന്ദത്താണ് സംഭവം. കണ്ണാടി മണലൂർ പരേതനായ കൃഷ്ണന്റെ ഭാര്യ പൊന്നുക്കുട്ടിയാണു (85) ദേശീയപാതയിൽ കണ്ണാടി മണലൂർ ബസ് സ്റ്റോപ്പിനു സമീപത്തുവെച്ച് വാഹനമിടിച്ച് മരിച്ചത്.

ഇന്നലെ പുലർച്ചെ 1.45ന് ഉണ്ടായ ദാരുണ സംഭവം പുറത്തറിഞ്ഞത് 8 മണിക്കൂറിനു ശേഷം. അതുവഴി പോയ ദേശീയപാതാ മെയിന്റനൻസ് ജീവനക്കാർ മനുഷ്യശരീരമാണെന്നു പോലും മനസ്സിലാകാതെ മൃതദേഹാവശിഷ്ടങ്ങൾ രാവിലെ 9.30ന് റോഡരികിലേക്കു മാറ്റിയിട്ടിരുന്നു. പിന്നീട് പഞ്ചായത്ത് അംഗം കെ.എസ്.അനീഷും പരിസരവാസികളും ചേർന്നു നടത്തിയ പരിശോധനയിലാണ് അരക്കിലോമീറ്റർ അകലെ താമസിക്കുന്ന പൊന്നുക്കുട്ടിയുടെ മൃതദേഹമാണെന്നു സംശയം ഉയർന്നത്. പിന്നീട് മകൻ എത്തി തിരിച്ചറിഞ്ഞു.

കറുപ്പു മുണ്ട്, തലമുടി, കഴുത്തിലെ കറുപ്പു ചരട്, ചെമ്പു മോതിരം എന്നിവയാണു തിരിച്ചറിയാൻ സഹായകരമായത്. ശനിയാഴ്ച വൈകിട്ട് ആറരയോടെ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്നു ബന്ധുക്കൾ പറഞ്ഞു. ചില ദിവസങ്ങളിൽ പരിസരപ്രദേശങ്ങളിലെ ബന്ധുവീടുകളിൽ താമസിക്കാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു.

ഒരു ബസാണ് വയോധികയെ ആദ്യം ഇടിച്ചതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. ഇടിച്ച ബസ് കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button