കാവിൻകെയർ ഇന്നോവേഷൻ അവാർഡിന് നോമിനേഷനുകൾ സ്വീകരിക്കുന്നു. ബിസിനസ് സംരംഭകരിൽ നിന്നാണ് നോമിനേഷനുകൾ സ്വീകരിക്കുന്നത്. അപേക്ഷകൾ ഓഗസ്റ്റ് ഒന്നു വരെ ഓൺലൈനായി സമർപ്പിക്കാൻ സാധിക്കും.
2020-21 സാമ്പത്തിക വർഷത്തിലെ 100 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള സ്റ്റാർട്ടപ്പുകൾ, എസ്എംഇകൾ എന്നിവയ്ക്ക് അവാർഡിന് അപേക്ഷിക്കാവുന്നതാണ്. കാവിൻകെയർ ഇന്നോവേഷന്റെ പതിനൊന്നാമത് അവാർഡാണ് ഇത്തവണ വിതരണം ചെയ്യുക.
Also Read: പുത്തൻ സവിശേഷതകളിൽ വെർട്ടിക്കൽ വൈറ്റ് ഗ്രൈൻഡർ പുറത്തിറക്കി ടിടികെ പ്രസ്റ്റീജ്
തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് 1,00,000 രൂപ ക്യാഷ് പ്രൈസ് നൽകും. ഉൽപ്പന്നത്തിന്റെ/ സേവനത്തിന്റെ സ്കേലബിലിറ്റി, സുസ്ഥിരത, ജനങ്ങൾക്കുള്ള പ്രയോജനങ്ങൾ എന്നിവ വിജയിയെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളായി പരിഗണിക്കും. ചെന്നൈ ആസ്ഥാനമായുള്ള എഫ്എംസിജി കൂട്ടായ്മയായ കാവിൻകെയറും മദ്രാസ് മാനേജ്മെന്റ് അസോസിയേഷനും ചേർന്നാണ് വിജയികളെ തിരഞ്ഞെടുക്കുക.
Post Your Comments