Latest NewsKeralaNews

കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാം ഘട്ടം ചർച്ച ചെയ്യാൻ കെ റെയിൽ വിരുദ്ധ സമിതി ഇന്ന് യോഗം ചേരും

 

കൊച്ചി : കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാം ഘട്ടം ചർച്ച ചെയ്യാൻ കെ റെയിൽ വിരുദ്ധ സമിതി ഇന്ന് യോഗം ചേരും. നേരിട്ടുള്ള സർവേ ഒഴിവാക്കി ജിയോ ടാഗിംഗുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് കൊച്ചിയിൽ യോഗം ചേരാനുള്ള തീരുമാനം. ഓണത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം ഉൾപ്പെടെയുള്ള സമരപരിപാടികൾ സമിതി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനെക്കുറിച്ച് തീരുമാനം ഇന്നുണ്ടാകും. എല്ലാ ജില്ലകളിലേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും

സിൽവർ ലൈൻ സാമൂഹ്യ ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കി ഇറക്കുകയും കാലാവധി തീർന്ന 9 ജില്ലകളിൽ പുതിയ വിജ്ഞാപനം ഈ ആഴ്ച്ച ഇറക്കുകയും ചെയ്യും. നിലവിൽ പഠനം നടത്തിയ ഏജൻസികൾക്ക് ഒപ്പം പുതിയ ഏജൻസികളെയും പരിഗണിക്കും. വീണ്ടും ആറു മാസം കാലാവധി നൽകിയാകും വിജ്ഞാപനം. കേന്ദ്രസര്‍ക്കാരിന്‍റെ എതിർപ്പിനിടെയാണ് സംസ്ഥാനം ചെയ്യാനുള്ള സാങ്കേതിക നടപടികൾ തുടരാൻ കേരളം തീരുമാനിച്ചിരിക്കുന്നത്.

 

ഒരു ജില്ലയിലും നൂറു ശതമാനം സർവേ തീർന്നിട്ടില്ല. നിലവിലെ വിജ്ഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ട്.  കേന്ദ്രം ഉടക്കി നിൽക്കുമ്പോൾ ഇനി വി‍ജ്‍ഞാപനം പുതുക്കിയിട്ട് കാര്യം ഉണ്ടോ എന്നും സംശയം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button