Latest NewsKeralaNews

മത്സ്യബന്ധന കാലത്തെ വരവേറ്റ് മത്സ്യത്തൊഴിലാളികൾ: ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും

അടുത്ത തവണ മുതൽ ട്രോളിംഗ് നിരോധനത്തിന്റെ സമയം പുനക്രമീകരിക്കണമെന്നതാണ് ഇവരുടെ പ്രധാനപ്പെട്ട മറ്റൊരു ആവശ്യം.

തിരുവനന്തപുരം: കേരളത്തിൽ ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികൾ പുതിയ മത്സ്യബന്ധന കാലത്തെ വരവേൽക്കുന്നത്. 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ഇന്ന് അർധരാത്രിയോടെ ബോട്ടുകൾ വീണ്ടും കടലിലേക്ക് പോകും. അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് ബോട്ടുകൾ വീണ്ടും കടൽ കാണുക. ചാകര പ്രതീക്ഷിച്ച് പോകുന്ന ബോട്ടുകൾ നാളെ രാവിലെയോടെ തിരിച്ചെത്തി തുടങ്ങും.

അതേസനയം, മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് വീണ്ടും കടലിലേക്ക് പോകുമ്പോൾ തൊഴിലാളികൾ ആശങ്കയിലാണ്. നിലവിലെ ഇന്ധനവിലയിൽ ഈ മേഖല എത്ര കാലം അതിജീവിക്കുമെന്ന് ബോട്ട് ഉടമകൾ ചോദിക്കുന്നു. കടലിൽ പോകുന്ന ബോട്ടുകൾക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്നത് ഇവരുടെ ഏറെക്കാലത്തെ ആവശ്യമാണ്.

Read Also: ഡിജിറ്റൽ പേയ്മെന്റുകൾ വർദ്ധിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് ആർബിഐ

അടുത്ത തവണ മുതൽ ട്രോളിംഗ് നിരോധനത്തിന്റെ സമയം പുനക്രമീകരിക്കണമെന്നതാണ് ഇവരുടെ പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. നിലവിലെ ട്രോളിംഗ് നിരോധനം അശാസ്ത്രീയമെന്നും പരാതിയുണ്ട്. പരാതികൾ പലതുണ്ടെങ്കിലും വീണ്ടുമൊരു ട്രോളിംഗ് കാലം മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടേത് തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button