Latest NewsNews

ഇന്ത്യ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പടക്കപ്പല്‍ കൊച്ചിയില്‍ പൂര്‍ത്തിയായി

കപ്പലിനുള്ളില്‍ 8 കിലോമീറ്ററോളം ദൂരം നടക്കണം, ഉള്ളില്‍ 684 ഏണികള്‍, പതിനായിരത്തോളം പടവുകള്‍, കപ്പലിനുള്ളില്‍ ബോട്ടുകള്‍ ഓടിക്കാനും പരിശീലനം

കൊച്ചി: രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തേതും ഏറ്റവും വലിയ വിമാനവാഹിനി വിക്രാന്ത് കഴിഞ്ഞ ദിവസം നാവിക സേനയ്ക്ക് കൈമാറി. കൊച്ചിന്‍ ഷിപ്‌യാഡിലാണ്‌

ഈ കൂറ്റന്‍ അന്തര്‍വാഹിനിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Read Also: ഹോസ്റ്റലിലേക്കു മടങ്ങുമ്പോൾ ഐഐടി വിദ്യാർത്ഥിനിയെ ലൈം​​ഗികമായി പീഡിപ്പിക്കാൻ ശ്രമം: പൊലീസിന് പരാതി കൈമാറാതെ അധികൃതര്‍

ഓഗസ്റ്റില്‍ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിനു തൊട്ടുള്ള ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിക്കുന്നതോടെ നാവികസേനയുടെ രേഖകളില്‍ ഐഎസി-1 (ഇന്‍ഡിജ്‌നസ് എയര്‍ ക്രാഫ്റ്റ് കാരിയര്‍-1) എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഔദ്യോഗികമായി ഐഎന്‍എസ് വിക്രാന്ത് ആകും.

ഇതോടെ തദ്ദേശീയമായി വിമാനവാഹിനി രൂപകല്‍പന ചെയ്തു നിര്‍മ്മിക്കാന്‍ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തും.

വിക്രാന്തിനുള്ളില്‍ കയറിയാല്‍ എട്ട് കിലോമീറ്റര്‍ നടക്കണം.
ഉള്ളില്‍ 684 ഏണികള്‍, പതിനായിരത്തോളം പടവുകള്‍. കപ്പലിനുള്ളില്‍ ബോട്ടുകള്‍ ഓടിക്കാനും പരിശീലനം നടത്താനുമുള്ള സംവിധാനം

വിക്രാന്ത് മലിനജലം പുറന്തള്ളുന്നില്ല, മനുഷ്യ വിസര്‍ജ്യമുള്‍പ്പെടെ ശുദ്ധജലമാക്കി പുനരുപയോഗിക്കാനുള്ള അത്യാധുനിക ട്രീറ്റ്‌മെന്റ് പ്ലാന്റ് കപ്പലിലുണ്ട്. ഓക്‌സിജന്‍, നൈട്രജന്‍ പ്ലാന്റുകള്‍

മിലിറ്ററി ഉപഗ്രഹങ്ങളും സാറ്റലൈറ്റ് ഫോണുകളും മുഖേന ലോകത്തെവിടെയുള്ളവരുമായും അനായാസം ആശയവിനിമയം നടത്താം. 333 നീലത്തിമിംഗലങ്ങളുടെ വലുപ്പമാണ് ഈ പടക്കപ്പലിനുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button