KeralaCinemaMollywoodLatest NewsNewsEntertainment

ഞാനൊരു പൃഥ്വിരാജ് ആരാധകനാണ്, ഹിറ്റാവാത്ത പടങ്ങൾ വരെ കണ്ടിട്ടുണ്ട്: ഗോകുൽ സുരേഷ്

താനൊരു പൃഥ്വിരാജ് ഫാനാണെന്ന് ഗോകുൽ സുരേഷ്. സിനിമ ആസ്വദിച്ചു തുടങ്ങിയ കാലം മുതൽ അച്ഛന്റെ ഫാൻബോയ് ആണെങ്കിലും താൻ പൃഥ്വിരാജ് ഫാൻ കൂടിയാണെന്ന് ഗോകുൽ പറയുന്നു. തലപ്പാവ്, വാസ്തവം മുതൽ രാജുച്ചേട്ടന്റെ അത്ര ഹിറ്റാവാത്ത ഇടിപ്പടങ്ങൾ വരെ എല്ലാം കണ്ടിട്ടുണ്ടെന്ന് ഗോകുൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘സിനിമ ആസ്വദിച്ചുതുടങ്ങിയ കാലം മുതൽ അച്ഛന്റെ ഫാൻബോയ് ആണ് ഞാൻ. ഇപ്പോൾ ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. അതിന്റെ ത്രില്ലിലാണ്. പക്ഷേ, ഞാനൊരു പൃഥിരാജ് ഫാനാണ്. തലപ്പാവ്, വാസ്തവം മുതൽ രാജുച്ചേട്ടന്റെ അത്ര ഹിറ്റാവാത്ത ഇടിപ്പടങ്ങൾവരെ എല്ലാം കണ്ടിട്ടുണ്ട്. അതുപോലെ രജനിസാറിന്റെ തമിഴ് സിനിമകളും ആവേശത്തോടെ കാണാറുണ്ട്’, ഗോകുൽ പറഞ്ഞു.

രാഷ്ട്രീയത്തിനപ്പുറം അച്ഛൻ ആളുകളെ സഹായിക്കുന്നതിനെ വിമർശിക്കുന്നത് കേൾക്കുമ്പോൾ ​ദേഷ്യം വരാറുണ്ടെന്നും താരം പറയുന്നു. ആളുകളെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന മനസ്സാണ് അച്ഛന്റേത്. രാഷ്ട്രീയത്തിനുപരിയായി അങ്ങനെ ഒരുപാടുപേരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ചുപോലും പലരും മോശം പറയാറുണ്ടെന്നും, അത് കേൾക്കുമ്പോൾ ദേഷ്യം വരുമെന്നും ഗോകുൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button