ദുബായ്: ദുബായിൽ തീപിടുത്തം. ഇന്റർനാഷണൽ സിറ്റി ഏരിയയിലെ ഡ്രാഗൺ മാർട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സിവിൽ ഡിഫൻസ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Read Also: ചർമ്മത്തിലെ ചുളിവുകൾ അകറ്റി പ്രായത്തെ ചെറുക്കാൻ ഈ ഫെയ്സ് പായ്ക്കുകൾ ഉപയോഗിക്കൂ
ഉച്ചയ്ക്ക് 4:57 നാണ് തീപിടിത്തത്തെ കുറിച്ച് ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചത്. ഉടൻ അധികൃതർ സംഭവസ്ഥലത്തെത്തി. പത്ത് മിനിറ്റിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. ഗാർബേജിലും മൂന്ന് കാറിലുമാണ് ആദ്യം തീപടർന്നത്. പിന്നീട് കെട്ടിടത്തിന്റെ ഭിത്തിയിലേക്ക് തീ പടരുകയായിരുന്നു.
തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കമെന്ന് ജനങ്ങൾക്ക് പോലീസ് നിർദ്ദേശം നൽകി.
Read Also: കോമൺവെൽത്ത് ഗെയിംസ്: സൈക്ലിങ്ങിനിടെ ഉണ്ടായ അപകടത്തിൽ ബ്രിട്ടൻ താരത്തിന് ഗുരുതരമായ പരിക്ക്, വിഡിയോ
Post Your Comments