പ്രായം ചെല്ലുന്തോറും നമ്മുടെ ചർമ്മത്തിലും പലതരത്തിലുള്ള മാറ്റങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പ്രായത്തിന്റെ ആദ്യ സൂചനകൾ തരുന്ന അവയവങ്ങളിൽ ഒന്ന് നമ്മുടെ ചർമ്മം തന്നെയാണ്. മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റി മുഖം തിളങ്ങാൻ ഈ ഫെയ്സ് പായ്ക്കുകൾ പരീക്ഷിക്കാവുന്നതാണ്.
ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ വാഴപ്പഴം നല്ലതാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഫെയ്സ് പായ്ക്കുകൾ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കും. നാല് ടേബിൾ സ്പൂൺ പപ്പായ പേസ്റ്റും നന്നായി പഴുത്ത വാഴപ്പഴം ഉടച്ചതും രണ്ട് ടീസ്പൂൺ നാരങ്ങാനീരും നന്നായി മിക്സ് ചെയ്തതിനുശേഷം മുഖത്ത് പുരട്ടാവുന്നതാണ്. 15 മിനിറ്റ് കഴിഞ്ഞതിനുശേഷം ഇത് കഴുകി കളയാം.
Also Read: ഭീകരബന്ധം: മദ്രസ വിദ്യാർത്ഥിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു
അടുത്തതാണ് കടലമാവ് ഉപയോഗിച്ചുള്ള ഫെയ്സ് പായ്ക്ക്. രണ്ട് ടീസ്പൂൺ കടലമാവ് എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഓട്സ്, തൈര്, തേൻ, മഞ്ഞൾ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. ഇത് മുഖത്തെ ചുളിവുകൾ ഇല്ലാതാക്കും.
Post Your Comments