മനാമ: ബഹ്‌റൈനിൽ ഇതുവരെ മങ്കിപോക്‌സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈനിൽ നിലവിൽ മങ്കിപോക്‌സ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. മങ്കിപോക്‌സ് വൈറസിനെ അതിവേഗം പടരാൻ സാധ്യതയുള്ള പകർച്ചവ്യാധികളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്താൻ ബഹ്റൈൻ തീരുമാനിച്ചു.
രാജ്യത്ത് രോഗബാധ സ്ഥിരീകരിക്കുന്നവർക്ക് 21 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു. പരിശോധനയ്ക്കായി സ്രവം സ്വീകരിച്ച ശേഷം രോഗബാധിതനാണെന്ന് സ്ഥിരീകരിക്കുന്ന തീയതി മുതലാണ് ഈ ഐസൊലേഷൻ കാലാവധി കണക്കാക്കപ്പെടുന്നത്.
രോഗബാധിതർക്ക് ഈ ഐസൊലേഷൻ കാലാവധിയിൽ ആവശ്യമായ ചികിത്സകൾ ഉറപ്പാക്കുന്നതാണ്. രോഗബാധിതനുമായി സമ്പർക്കത്തിനിടയായതായി സംശയിക്കുന്ന വ്യക്തികൾക്ക് സമ്പർക്കത്തിടയായ തീയതി മുതലാണ് ഐസൊലേഷൻ കണക്കാക്കുന്നത്.
സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും രോഗബാധ കണ്ടെത്തുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യകേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. പനി, തലവേദന, ത്വക്കിൽ ചൊറിച്ചിലോ കുമിളകളോ ഉണ്ടാകുക എന്നിവയാണ് മങ്കിപോക്സിന്റെ ലക്ഷണങ്ങൾ.
Read Also: തളിപ്പറമ്പില്‍ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം
Post Your Comments