Latest NewsNewsIndia

ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ റാഗിംഗ്, മർദ്ദനം: ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

രത്‌ലം: ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത ഏഴ് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ്. മധ്യപ്രദേശിലെ രത്‌ലമിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. ജൂലൈ 28 നാണ് സംഭവം നടന്നത്. സീനിയർ വിദ്യാർത്ഥികൾ ജൂനിയർ സീനിയർ വിദ്യാർത്ഥികളെ തല്ലുന്ന വീഡിയോ തൊട്ടടുത്ത ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോകളിൽ, ഈ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ വരിവരിയായി നിൽക്കാൻ നിർബന്ധിക്കുന്നതും പിന്നീട് മർദ്ദിക്കുന്നതും കാണാം. സ്ഥലത്തെത്തിയ വാർഡനു നേരെയും ഇവർ കുപ്പികൾ എറിഞ്ഞു.

ഹോസ്റ്റലിലേക്കു മടങ്ങുമ്പോൾ ഐഐടി വിദ്യാർത്ഥിനിയെ ലൈം​​ഗികമായി പീഡിപ്പിക്കാൻ ശ്രമം: പൊലീസിന് പരാതി കൈമാറാതെ അധികൃതര്‍

തുടർന്ന്, മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ വാർഡൻ ഡോ. അനുരാഗ് ജെയിൻ നൽകിയ പരാതിയെത്തുടർന്ന്, ശനിയാഴ്ച രാത്രി ഏഴ് വിദ്യാർത്ഥികൾക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ ഷിൻഡെ വ്യക്തമാക്കി. ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തതിന് ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി) സെക്ഷൻ 323 , 341 എന്നിവ പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എ.എസ്.ഐ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button