Latest NewsSaudi ArabiaNewsInternationalGulf

ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സൗദി അറേബ്യ

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓഗസ്റ്റ് 3 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. അസീർ, നജ്റാൻ, ജസാൻ, അൽ ബാഹ മുതലായ ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മേഖലകളിൽ മഴയെത്തുടർന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്.

Read Also: ‘വായ്പ നല്‍കാന്‍ എ.സി.മൊയ്തീന്‍ നിര്‍ബന്ധിച്ചു’: ബാങ്ക് തട്ടിപ്പിൽ നിർണ്ണായക വെളിപ്പെടുത്തലുമായി മുന്‍ സി.പി.എം നേതാവ്

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സൗദി സിവിൽ ഡിഫൻസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. റിയാദ്, ശർഖിയ, ഖാസിം, ഹൈൽ മുതലായ ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിന് ഇടയുള്ള ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ജനങ്ങളോട് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.

Read Also: കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ആരോഗ്യത്തില്‍ പാകിസ്ഥാന് ആശങ്ക: ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button