ഇസ്ലാമാബാദ്: കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്റെ ആരോഗ്യനില വഷളായതില്‍ കടുത്ത ആശങ്കയുമായി പാകിസ്ഥാൻ. ഇസ്ലാമാബാദിലെ ഇന്ത്യന്‍ വിദേശകാര്യ പ്രതിനിധിയെ വിളിപ്പിച്ച പാകിസ്ഥാന്‍ ആശങ്ക അറിയിച്ചു. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്ന യാസിന്‍ മാലിക്കുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളില്‍, പാകിസ്ഥാന് കടുത്ത നിരാശയുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധിയെ അറിയിച്ചു.
അതേസമയം, ജമ്മു കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന അപേക്ഷയില്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന്, യാസിന്‍ മാലിക്ക് അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന്, രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലിനെ തുടര്‍ന്ന് ബുധനാഴ്ച രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നിരട്ടി വേഗത്തിൽ ശരീരഭാരം കുറയ്‌ക്കാൻ നമ്മുടെ നാടൻ കുടംപുളി
സാഹചര്യത്തിന്റെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത്, യാസിന്‍ മാലിക്കിന് അടിയന്തിര വൈദ്യസഹായം നല്‍കണമെന്നും ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും പാകിസ്ഥാൻ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാലിക്കിന്റെ ശിക്ഷ റദ്ദാക്കണമെന്നും ഇയാൾക്കെതിരായ മറ്റെല്ലാ കേസുകളും പിന്‍വലിക്കണമെന്നും പാക് വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മുന്‍ കേന്ദ്രമന്ത്രി മുഫ്തിയുടെ മകള്‍ റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ മാലിക്കിനെ, കഴിഞ്ഞ ദിവസം റുബയ്യ സയീദ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, പുതിയ കേസുകളിലും മാലിക്കിനെ ഇന്ത്യൻ ഗവണ്മെന്റ് പെടുത്തുകയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. പുതിയ കേസില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ അധികാരികളുടെ ഏറ്റവും പുതിയ നീക്കത്തില്‍ നിരാശയുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധിയെ അറിയിച്ചതായും പാക് വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഒളിച്ചോടാൻ പാർക്കിലെത്തി 17 കാരി, കാമുകൻ വന്നില്ല: ബലാത്സംഗം ചെയ്ത് പോലീസുകാരൻ
അതേസമയം, ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളില്‍ പ്രമുഖനായ യാസിൻ മാലിക്കിന് ഡല്‍ഹി കോടതി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ജീവപര്യന്തം തടവ് വിധിച്ചിരുന്നു. യാസിൻ മാലിക്കിന്റെ കുറ്റകൃത്യങ്ങള്‍, ഇന്ത്യൻ ആശയങ്ങളുടെ ഹൃദയത്തില്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ജമ്മു കശ്മീരിനെ ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധിതമായി വേര്‍പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും കോടതി വിലയിരുത്തി.
Post Your Comments